അമ്മ ഒരു റിഫൈന്‍ഡ് സോള്‍ ആണ്, പ്ലീസ് ഹെല്‍പ് മീ എന്ന് ഞാന്‍ മാറി നിന്ന് പ്രാര്‍ത്ഥിക്കാറുണ്ട്, ആ ശക്തി എന്നെ സഹായിക്കും: മോഹന്‍ലാല്‍

അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അനുഗ്രഹം തേടിയെത്തിയ മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഹന്‍ലാല്‍ അമൃതാനന്ദമയിയുടെ ഭക്തനാണ്. കേരളത്തില്‍ അമൃതാനന്ദമയിയ്ക്ക് എതിരായ വിവാദങ്ങള്‍ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹന്‍ലാല്‍.

അമൃതാനന്ദമയിയുമായുള്ള ബന്ധത്തെ കുറിച്ച് ഒരിക്കല്‍ മോഹന്‍ലാല്‍ സംസാരിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ ജെബി ജങ്ഷനില്‍ അമൃതാനന്ദമയി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലും സംസാരിച്ചിരുന്നു. ”എനിക്ക് ഏതാണ്ട് 40 വര്‍ഷത്തോളമായി അമ്മയെ അറിയാം. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അമ്മാവന്റെ കൂടെ അമ്മയെ കാണാന്‍ പോയിട്ടുണ്ട്.”

”എനിക്കൊരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുന്ന പോലെ നമ്മുടെ അനുഭവങ്ങള്‍ നമ്മുടെ മാത്രം പേഴ്‌സണലാണല്ലോ. പിന്നെ എന്നോട് പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ എല്ലാം ഞാന്‍ അമ്മയോട് ചോദിച്ചു. എനിക്ക് മറുപടി കിട്ടണ്ടേ പലതും അമ്മയില്‍ നിന്നും എനിക്ക് കിട്ടി.”

”അമ്മ റിഫൈന്‍ഡ് ആയിട്ടുള്ള ഒരു സോള്‍ ആണ്. എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണ്. അമ്മയുടെ ഹോസ്പിറ്റലിലേക്കാണ് പോകുന്നത്. ആ ഹോസ്പിറ്റല്‍ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

”എനിക്ക് വളരെ വിചിത്രമായ സംശയങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞ് തരും. ഓരോ സിനിമ തുടങ്ങും മുമ്പ് പ്ലീസ് ഹെല്‍പ് മീ എന്ന് ഞാന്‍ മാറി നിന്ന് പ്രാര്‍ത്ഥിക്കും. ഏതോ ഒരു ശക്തി എന്നെ ഹെല്‍പ്പ് ചെയ്യും” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Latest Stories

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

ചൈനക്കെതിരെ വിപണിയില്‍ അമേരിക്കയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്‍; വന്‍ തിരിച്ചടി

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ന് അറിയാം, അടുത്ത സീസണിൽ ഇമ്പാക്റ്റ് താരമായി കളത്തിൽ ഇറങ്ങുക; സൂപ്പർ താരത്തോട് വിരാട് കോഹ്‌ലി