'നിന്നെ ഞാൻ വലിയ നായികയാക്കാം, പക്ഷേ കെട്ടാന്‍ പറ്റില്ല'; ഐ.വി ശശിയെ കുറിച്ച് സീമ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ഐവി ശശിയും സീമയും. ഐവി ശശി അന്തരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ സിനിമകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.  നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഒന്നായ ഇരുവരും തങ്ങളുടെ പ്രണയെത്തെയും വിവാഹത്തെപ്പറ്റിയും  പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മുന്‍പ് ഒരിക്കൽ സിദ്ദിഖ് അവതാരകനായിട്ടെത്തിയ ഷോയിലാണ് ദമ്പതിമാര്‍ ഒന്നിച്ചെത്തിയതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചതും. സിദ്ദിഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ നിരവധി കാര്യങ്ങളാണ് അന്ന്  ഇരുവരും തുറന്ന് പറഞ്ഞത്. പ്രേമം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന് രണ്ടാള്‍ക്കും അറിയില്ലെന്നും ഇരുവരും പറയുന്നു.

സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോള്‍ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറയുന്നു. എന്നാൽ അദ്ദേഹത്തിന് വേറാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്നാണ് തമാശ രൂപേണ സീമ പറഞ്ഞത്. മുൻപ് ഒരിക്കൽ നിന്നെ ഞാന്‍ വലിയ നായികയാക്കാം. പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന്‍ തന്നോട് പറഞ്ഞതായും സീമ പറഞ്ഞു

‘അവളുടെ രാവുകള്‍ എന്ന സിനിമയിലേക്ക് സീമ വന്നതിനെപ്പറ്റിയും ഐ വി ശശി പറയുന്നുണ്ട്. നിരവധി നടിമാരെ വിളിച്ചിട്ടും ആരും ചെയ്യാത്ത റോളാണ് അന്ന് സീമ ചെയ്ത് ഹിറ്റാക്കിയത്. അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞതെന്നും  ഐ വി ശശി പറയുന്നുണ്ട്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത