നടി ധരിച്ച വസ്ത്രം ഇഷ്ടപ്പെടാതെ അവരുടെ മാറിടം മറയ്ക്കാന്‍ ചെന്ന സഞ്ജയ് ദത്ത്; സിനിമാ ജീവിതത്തെ പിടിച്ചുകുലുക്കിയ വിവാദം

നടന്‍ സഞ്ജയ് ദത്തും നടി അമീഷ പട്ടേലും തമ്മിലുണ്ടായ ഒരു വഴക്ക് ബോളിവുഡ് സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ വിവാദങ്ങളിലേക്ക് പോവുകയായിരുന്നു. 2012ല്‍ ഗോവയില്‍ ഡേവിഡ് ധവാന്റെ മൂത്ത മകന്‍ രോഹിത് ധവാന്റെ സംഗീത് ചടങ്ങിനിടെ നടന്ന കാര്യങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്.

അന്ന് നടന്ന ചടങ്ങില്‍ സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ പട്ടേലും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ അമീഷ ധരിച്ച വസ്ത്രം വളരെ ചെറുതായി പോയി. ശരീരഭാഗങ്ങള്‍ വരെ പുറത്ത് കണ്ടതോടെ സഞ്ജയ് ദത്തിന് അത് ഇഷ്ടപ്പെട്ടില്ല. ഒരു ദുപ്പട്ട ഉപയോഗിച്ച് ആ ഭാഗങ്ങള്‍ മറയ്ക്കാന്‍ നടന്‍ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജുവിന്റെ ആവശ്യത്തിന് നിഷേധാത്മകമായ രീതിയിലൂടെ മറുപടിയാണ് അമീഷ നല്‍കിയത്. അമീഷയുടെ കൈയ്യിലുണ്ടായിരുന്ന ദുപ്പട്ട എടുത്ത് സഞ്ജു തന്നെ മാറിടങ്ങള്‍ മറച്ചു. അവിടെയൊരു പ്രശ്നം അമീഷയ്ക്കുണ്ടാവുമെന്ന് അദ്ദേഹം ചിന്തിച്ചില്ല.

എന്നാല്‍ നടിയതിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു. തന്നോട് ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് സഞ്ജയ് ദത്തിനെ ബാധിക്കുന്നില്ലെന്നുമൊക്കെ ആരോപിച്ച് അമീഷ ബഹളമുണ്ടാക്കി. പെട്ടെന്ന് കാര്യങ്ങളില്‍ ബോധ്യം വന്ന സഞ്ജയ് ഒരു അവിടെ നിന്നും നിശബ്ദനായി നടന്ന് പോയി. അടുത്ത ദിവസം അദ്ദേഹം മുംബൈയിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

പലരും അമീഷയെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല നടി. പില്‍ക്കാലത്ത് അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നടി എത്തിയിരുന്നു. സഞ്ജു തന്നെ സംരക്ഷിക്കുന്ന ആളാണെന്നും അദ്ദേഹം ഒരിക്കലും മോശമായി പെരുമാറില്ലെന്നുമാണ് അമീഷ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ