വണ്ടി ഓടിക്കുമ്പോള്‍ സല്‍മാന്‍ ഖാനൊപ്പം ഇരിക്കില്ലെന്ന് അമ്മ; എനിക്കൊരു ആക്‌സിഡന്റ് കേസുണ്ടെന്ന് അറിയില്ലേ, ഷോയില്‍ പറയാന്‍ പാടുണ്ടോ?എന്ന് നടന്‍

സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ ് സല്‍മാന്‍ ഖാന്‍ അമ്മയോടൊപ്പം എത്തിയിരുന്നു. ഒരു കാര്യത്തില്‍ മാത്രം അമ്മ സല്‍മാന് എതിരാണ് .നടന്റെ ഡ്രൈവിംഗ് ആണ് അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റാത്തത്.

”അവന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ കൂടെ ഇരിക്കാറില്ല” എന്നായിരുന്നു അമ്മ പറഞ്ഞത്. ഉടന്‍ സല്‍മാന്‍ അമ്മയോട് ” അതെന്താ മമ്മ ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കൂടെയിരിക്കാത്തത്?” എന്ന് ചോദിച്ചു. ”വേറൊന്നും കൊണ്ടല്ല, സല്‍മാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ വണ്ടി നിര്‍ത്താറില്ല. അവിടൊക്കെ സിഗ് സാഗ് ചെയ്താണ് വണ്ടിയോടിക്കുന്നത്, എനിക്ക് തല കറങ്ങും” എന്നായിരുന്നു അമ്മയുടെ വിശദീകരണം.

”എന്റെ പേരിലൊരു ആക്സിഡന്റ് കേസുണ്ടെന്ന് അറിയില്ലേ, അതുകൊണ്ട് ഇതൊക്കെ ഒരു ഷോയില്‍ പറയാന്‍ പാടുണ്ടോ?” എന്നായിരുന്നു ഇതിന് സല്‍മാന്‍ ഖാന്റെ പ്രതികരണം. എന്റെ കൂടെ എപ്പോള്‍ ഇരുന്നാലും മമ്മ രാമ രാമ ചൊല്ലുകയായിരിക്കും. എന്തിന് സൊഹൈലിനും അര്‍ബാസിനും അരികിലിരിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

താരത്തിന്റേയും അമ്മയുടേയും ഈ രസകരമായ സംസാരം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു. അതേസമയം കുപ്രസിദ്ധമായ കേസില്‍ സല്‍മാന്‍ ഖാന് തെളിവുകളുടെ അഭാവത്തില്‍ ബോംബെ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍