അദ്ദേഹം പല കാര്യങ്ങളിലും സെന്‍സിറ്റീവ് ആണ്, എപ്പോഴാണ് അടിവീഴുക എന്നറിയില്ല; മമ്മൂട്ടിയെ കുറിച്ച് കമല്‍

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളില്‍ നിരവധിയെണ്ണം കമല്‍ സംവിധാനം ചെയ്തവയാണ്. മമ്മൂട്ടിയുടെ വേറിട്ട സ്വഭാവത്തെക്കുറിച്ച് മുമ്പൊരിക്കല്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘മമ്മൂക്ക എന്നെ പോലെ തന്നെ പല കാര്യങ്ങളിലും ഭയങ്കര സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് . കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ആ ഫീല്‍ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. എപ്പോഴാണ് അടി വീഴുക എന്നറിയില്ലെന്ന്. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓര്‍മ്മയില്‍ പോലും ഇല്ല.

ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് നിന്നിട്ടുണ്ടാവും. മുഖം നോക്കിയാല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസ്സിലാവും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ എന്ന്. അത് മാറ്റി നിര്‍ത്തിയാല്‍ എനിക്ക് ഏറ്റവും സുഖമായിട്ട് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ഒരു ആക്ടര്‍ തന്നെയാണ് എക്കാലത്തും മമ്മൂക്ക’

കാരണം പുള്ളിയുടെ അഭിനയത്തോടുള്ള ആ സ്പിരിറ്റ് തന്നെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് വെച്ചിട്ട് അമ്മാവന്‍ വഴിയുള്ള ഒരു പരിചയം ഉണ്ട്. സംവിധായകന്‍ ആയപ്പോള്‍ വളരെ വൈകിയാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിലൊക്കെ ആ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു’

‘ഇപ്പോള്‍ എവിടെ വെച്ച് കണ്ടാലും ആ പഴയ സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തുന്നുണ്ട്. ഞങ്ങളൊക്കെ സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഒരു കൂട്ടം ഇങ്ങനെ ഒരുമിച്ച് വന്നവരാണ് . അവരൊക്കെ ഇപ്പോഴും അതേപോലെ തന്നെ നിലനില്‍ക്കുകയാണ് കമല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ