' നീ എന്നെ മോശക്കാരനാക്കരുതെന്ന് പലപ്പോഴും പ്രണവ് പറയാറുണ്ട് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും അവൻ തയ്യാറാണ്'; കല്യാണി

മലയാളികളുടെ ഇഷ്ടതാര ജോഡികളാണ് പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും.  പ്രണവിനൊപ്പമുള്ള അഭിനയത്തേക്കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിനിടെയാണ് പ്രണവിനൊപ്പമുള്ള ഷൂട്ടിങ്ങിലെ രസകരമായ അനുഭവങ്ങളും പ്രണവിന്റെ സ്വഭാവത്തെക്കുറിച്ചും കല്ല്യാണി പറഞ്ഞത്.

സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഷൂട്ടിങ്ങിന് വരുമ്പോൾ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടാണ് അവൻ വരുന്നത്. തനിക്ക് പോലും മൂന്ന് അസിസ്റ്റൻസ് ഉണ്ടാകും ഷൂട്ടിന് പോകുമ്പോൾ. കാരണം ഹെയർ, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെൺകുട്ടികൾ‌ക്ക് ആൺകുട്ടികളെക്കാൾ കൂടുതലാണല്ലോ അതുകൊണ്ട്.

മരക്കാറിന്റെ ഷൂട്ടിങ്ങിന് പോയപ്പോൾ താൻ വലിയ ലഹങ്കപോലുള്ള ഡ്രസാണ് ധരിച്ചിരുന്നത് അതുകൊണ്ട് അത് പിടിക്കാൻ വേണ്ടി രണ്ടുപേരുകൂടി കൊണ്ടുപോകെണ്ട അവസ്ഥ വന്നിരുന്നു. ലഹങ്കയുടെ ഭാരം വെച്ച് നടക്കാൻ സാധിക്കില്ല. പ്രണവാണെങ്കിൽ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടുള്ള കൂട്ടത്തിലാണെന്നും കല്ല്യാണി കൂട്ടിച്ചേർത്തു.

താരജാഡകളില്ലാതെ ജീവിക്കുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'