അയാള്‍ എല്ലാം മറച്ചുവെച്ചു, വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനെന്നും അറിയുന്നത് ഇന്ത്യയിലെത്തി കഴിഞ്ഞ് ; സെയ്ഫിനെതിരെ മുന്‍ കാമുകി

കരീനയ്ക്ക് മുമ്പ് ബോഷിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ കാമുകി ഒരു ഇറ്റാലിയന്‍ മോഡലായിരുന്നു. ഈ പ്രണയകഥയെക്കുറിച്ച് ഇന്ന് പലര്‍ക്കും അറിയില്ലെങ്കിലും ഒരുകാലത്ത് സെയ്ഫിനോടൊപ്പമെത്തുന്ന ഇറ്റാലിക്കാരിയായ കാമുകി റോസ കാറ്റലാണോ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരുന്നു.

കെനിയയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ച പിന്നീട് സൗഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറി. എന്നാല്‍ ഇന്ത്യയിലെത്തിയതിന് ശേഷം മാത്രമായിരുന്നു സെയ്ഫ് വിവാഹിതനായിരുന്നുവെന്നും രണ്ട് കുട്ടികളുടെ അച്ഛനായിരുന്നുവെന്നുമെല്ലാം താന്‍ അറിയുന്നതെന്നാണ് റോസ പിന്നീട് പറഞ്ഞത്.

സെയ്ഫിന്റെ മക്കളായ സാറയും ഇബ്രാഹിമുമായി താന്‍ വേഗത്തില്‍ അടുത്തുവെന്നും അവരുടെ സാന്നിധ്യമാണ് തനിക്ക് ഇന്ത്യയില്‍ തുടരാനുള്ള സാഹചര്യമൊരുക്കിയതെന്നും റോസ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രണയ ബന്ധം രണ്ട് വര്‍ഷത്തിനകം തന്നെ അവസാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് റോസ പിന്നീട് ഒരു അഭിമുഖത്തില്‍ വിതുമ്പി കൊണ്ടാണ് സംസാരിച്ചത്.

ചിലപ്പോള്‍ നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത, ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പോലും മനസിലാകുന്ന തരത്തിലേക്ക് ആളുകള്‍ വളരും. കൂടാതെ മറ്റൊരാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ല. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. ഒരു ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ഇടത്തോട്ടും മറ്റേയാള്‍ വലത്തോട്ടും പോകാന്‍ ആഗ്രഹിക്കുന്നത് പോലെയാകും” എന്നായിരുന്നു റോസ പറഞ്ഞത്.

ഇതിനിടെ സെയ്ഫില്‍ നിന്നും റോസ നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നും റോസ പറഞ്ഞു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ