ബിജു ഭയങ്കര ടെന്‍ഷനിലായി, ഇന്‍ഹേലര്‍ അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടിയത്..: കമല്‍

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് സംയുക്ത വര്‍മ്മ. താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും സിനിമാപ്രേമികളും എത്താറുമുണ്ട്. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത സിനിമയില്‍ നിന്നും മാറി നിന്നത്.

ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയത്ത കുറിച്ച് സംവിധായകന്‍ കമല്‍ മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കമലിന്റെ സംവിധാനത്തില്‍ 2000ല്‍ റിലീസ് ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് കമല്‍ ഒരിക്കല്‍ പറഞ്ഞത്.

ചിത്രത്തില്‍ കാറ്റടിക്കുന്ന ഒരു സീനുണ്ട്. പ്രൊപ്പല്ലര്‍ കൊണ്ട് വന്ന് കാറ്റടിപ്പിക്കുകയാണ്. പൊടിയൊക്കെ വാരി ഇടുന്നുണ്ട്. കാറ്റിനിടയില്‍ സംയുക്ത ഓടുന്ന ഷോട്ട് എടുക്കുകയാണ്. ബിജു മേനോന്‍ പിറകില്‍ നില്‍ക്കുന്നുണ്ട്. പൊടി വന്ന് മൂടിക്കഴിഞ്ഞപ്പോള്‍. ഒന്നും കാണാന്‍ വയ്യ.

കുറച്ച് കഴിഞ്ഞപ്പോള്‍ താന്‍ കട്ട് പറഞ്ഞു. കാറ്റ് നില്‍ക്കുന്നുമില്ല. സംയുക്ത വീണ് കിടക്കുകയാണ്. ഓടി ചെന്നപ്പോള്‍ സംയുക്തയ്ക്ക് പൊടി കയറി ശ്വാസം കിട്ടുന്നില്ല. ഇന്‍ഹേലര്‍ കൊണ്ടു വന്ന് അടിച്ച് കഴിഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നത്. നേരെ ആശുപത്രിയില്‍ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു.

വൈകീട്ട് സംയുക്തയെ കാണാന്‍ ചെല്ലുമ്പോള്‍ അകത്ത് സംയുക്തയും അമ്മയുമുണ്ട്. ഇപ്പുറത്ത് ബിജു മേനോനും സംയുക്തയുടെ അച്ഛനും കൂടി ഇരിക്കുന്നു. ബിജു ഭയങ്കര ടെന്‍ഷനിലായി. ഒന്നുമില്ല സര്‍ താനിപ്പോ വന്നേ ഉള്ളൂ എന്ന് പറഞ്ഞ് ബിജു പരിഭ്രമിച്ചിരിക്കുകയായിരുന്നു എന്നാണ് കമല്‍ പറഞ്ഞത്.

Latest Stories

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന