ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ല, ബാച്ചിലറായി തുടരാന്‍ ആയിരുന്നു തീരുമാനം: ബാബു ആന്റണി

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ബാബു ആന്റണി നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. എവ്ജെനിയ എന്ന റഷ്യക്കാരിയെയാണ് ബാബു ആന്റണി വിവാഹം ചെയ്തത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാച്ചിലറായി തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നുമാണ് ബാബു ആന്റണി പറയുന്നത്.

കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ എത്തിയപ്പോഴുള്ള താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. സത്യം പറഞ്ഞാല്‍ താന്‍ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യന്‍ വനിതയായിരുന്നു. ഒരു ക്രോണിക് ബാച്ചിലറായി തുടരാനായിരുന്നു തന്റെ ആദ്യത്തെ തീരുമാനം.

അങ്ങനെ പോവുന്നതിനിടയിലാണ് ആ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. സിനിമയില്‍ നിന്നായിരുന്നില്ല. കോളേജില്‍ പഠിച്ചോണ്ടിരിക്കുന്ന പെണ്‍കുട്ടിയായിരുന്നു. ആ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചെങ്കിലും നടക്കാതെ പോയി.

അതിനാല്‍ വീണ്ടും ബാച്ചിലറായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം കഴിക്കില്ല എന്നാണ് താന്‍ തീരുമാനിച്ചിരുന്നത്. ഒരുപാട് പേര്‍ തന്നെ പ്രണയിക്കുന്നുവെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞ് വന്നിരുന്നു. താന്‍ ഒരിക്കലും കാണാത്തവര്‍ വരെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ചിലരൊക്കെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞവരുമുണ്ട്. നിങ്ങളെ അറിയില്ല എന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. പഠിച്ചോണ്ടിരുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ ജീവിതത്തിലുള്ളൂ.

വളരെ വേദന തോന്നിയൊരു കാര്യമാണത്. കുറേക്കാലം അത് വേട്ടയാടിയിരുന്നു. ഭാര്യയെ കണ്ടുമുട്ടും വരെ അതെന്നെ വേട്ടയാടിയിരുന്നു എന്നാണ് ബാബു ആന്റണി പറയുന്നത്. അതേസമയം, എവ്ജെനിയയെ യുഎസിലെ ഒരു ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് കണ്ടുമുട്ടിയതെന്നും ബാബു ആന്റണി പറയുന്നുണ്ട്.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ