കങ്കണ ദുര്‍മന്ത്രവാദിനി തന്നെ.. ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു, അശുദ്ധരക്തം കലര്‍ന്ന ഭക്ഷണം തന്നു; മുന്‍കാമുകന്റെ വെളിപ്പെടുത്തല്‍..

ആര്‍ത്തവ രക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്തുവെന്ന വിവാദ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടി കങ്കണ റണാവത് അടുത്തിടെ രംഗത്തെത്തിയിരുന്നു. കങ്കണയുടെ കാമുകനായ അധ്യായന്‍ സുമന്‍ ആണ് താരം ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന വാദവുമായി എത്തിയിരുന്നത്. ഇതിനുള്ള മറുപടിയാണ് താരം നല്‍കിയത്.

കങ്കണയ്ക്കെതിരെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നില്‍ ദുര്‍മന്ത്രവാദം നടത്താന്‍ നടി ശ്രമിച്ചതായാണ് സുമന്‍ പറഞ്ഞത്. തന്നെ അശുദ്ധ രക്തം കുടിപ്പിച്ചതായും സുമന്‍ പറഞ്ഞിട്ടുണ്ട്.

”ഒരു ദിവസം കങ്കണ എന്നോട് രാത്രി വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. എന്തോ പൂജയുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജ. അവള്‍ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വീടിന്റെ കര്‍ട്ടനും കറുത്തതായിരുന്നു. ചുറ്റിനും ദൈവത്തിന്റെ രൂപങ്ങളും തീകുണ്ഡവുമായിരുന്നു. പേടിപ്പിക്കുന്ന പൂജയായിരുന്നു.”

”ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ പറഞ്ഞു. എന്നെ പൂട്ടിയിട്ടു. എനിക്ക് പേടിയായി. ഞാന്‍ മന്ത്രം ചൊല്ലാതെ ചൊല്ലിയെന്ന് പറഞ്ഞു പുറത്തിറങ്ങി. അവള്‍ എന്നെ സ്ഥിരമായി ജോത്സ്യന്റെ അടുത്ത് കൊണ്ടു പോകുമായിരുന്നു. ഒരു ദിവസം രാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു. എനിക്ക് പേടിയായി, ഞാന്‍ പോയില്ല.”

”എന്നില്‍ ദുര്‍മന്ത്രവാദം ചെയ്യുകയായിരുന്നു അവള്‍ എന്നാണ് എന്റെ ജോത്സ്യന്‍ പറഞ്ഞത്. നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ അശുദ്ധ രക്തം കലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍മന്ത്രവാദമാണെന്നും പറഞ്ഞു” എന്നാണ് അധ്യായന്‍ സുമന്‍ പറഞ്ഞത്.

Latest Stories

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്