ഒറ്റയിരുപ്പില്‍ ഒരു കുപ്പി തീര്‍ക്കും, ആ ലഹരിയില്‍ കുറ്റബോധം തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യും: ആമിര്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ 57-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരിക്കല്‍ മദ്യപാനത്തിന് അടിമയായിരുന്നു ആമിര്‍. ഇപ്പോള്‍ മദ്യാപനം നിര്‍ത്തിയെങ്കിലും ഇന്നും ആ കാലം മറന്നിട്ടില്ല എന്നാണ് ആമിര്‍ പറയുന്നത്. തന്റെ മദ്യപാന ശീലത്തെ കുറിച്ച് ആമിര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

താന്‍ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. ഇപ്പോളില്ല. ചിലര്‍ രണ്ട് പെഗ്ഗ് കഴിക്കുന്നതോടെ മതിയാക്കും. പക്ഷെ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല താന്‍. വല്ലപ്പോഴൊക്കെയേ താന്‍ മദ്യപിച്ചിരുന്നുള്ളൂ. എന്നാല്‍ മദ്യപിക്കാനായി ഇരുന്നാല്‍ രണ്ട് പെഗ്ഗിലൊന്നും നിര്‍ത്തില്ല.

ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കുമായിരുന്നു. അത് ശരിയല്ലെന്ന് തനിക്ക് തോന്നി തുടങ്ങിയിരുന്നു. മദ്യപിച്ച് കഴിച്ചാല്‍ ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും.

വലുതായി ഒന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരുന്ന അവസ്ഥ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നായിരുന്നു ആമിര്‍ ഖാന്‍ ന്യൂസ് 18നോട് പറഞ്ഞത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മദ്യപാനിയായി മാറിയ തന്നെ സഹായിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്ന് ആമിര്‍ ഖാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ലാല്‍ സിംഗ് ഛദ്ദ ആണ് ആമിറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചിത്രത്തിന് ശേഷം ആമിറിന്റെതായി ഒരുങ്ങുന്ന ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. ഓഗസ്റ്റ് 11ന് ആണ് ചിത്രം തിയേറ്ററഖുകളില്‍ എത്തുന്നത്.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ