'ആരാ നിങ്ങൾ..' കൗതുകമുണർത്തി ടെർമിനേറ്ററിന്റെ മലയാളം ട്രെയിലർ

ടെർമിനേറ്റർ സീരീസിലെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു ഇടവേളക്ക് ശേഷം അർണോൾഡ് ഷ്വസ്നഗർ മടങ്ങിയെത്തുന്ന “ടെര്‍മിനേറ്റര്‍ ദി ഡാര്‍ക്ക് ഫേറ്റ്’ എന്ന ചിത്രം നവംബര്‍ 1ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യമായി ഒരു ഹോളിവുഡ് സിനിമ ആഗോള റിലീസിനൊപ്പം തന്നെ മലയാളത്തിലും മൊഴിമാറ്റി പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ടെര്‍മിനേറ്ററിനുണ്ട്.

ചിത്രത്തിൻറെ മലയാളം പതിപ്പിന്റെ ട്രെയിലർ മലയാളത്തിന്റെ പ്രിയതാരം ടോവിനോ തോമസ് ഇന്നലെ കൊച്ചിയിൽ പുറത്തിറക്കി. താരം തന്റെ ഫേസ്‌ബുക്ക് പേജിലും ട്രെയിലർ പങ്കു വച്ചിട്ടുണ്ട്. പൊതുവെ നല്ല അഭിപ്രായത്തോട് കാണികൾ ട്രെയിലറിനെ സ്വീകരിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഇതോടൊപ്പം ഇംഗ്ലീഷ് പതിപ്പും വ്യാപകമായി ഇന്ത്യയിൽ റിലീസ് ചെയ്യും. ടെർമിനേറ്റർ സീരിസിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജഡ്ജ്‌മെന്റ് ഡേയുടെ തുടർച്ചയിൽ കൂടി ഒരുക്കിയ ചിത്രം ആണ് “ഡാർക്ക് ഫേറ്റ്”.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്