കരിയറും പ്രണയവും നശിച്ചു, ജീവനൊടുക്കാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്

ബിഗ് ബോസിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ ഭൂതകാലത്തെക്കുറിച്ചാണ് ഉര്‍ഫി കുറിപ്പില്‍ സംസാരിക്കുന്നത്. ഹൃദയഭേദകമായ കുറിപ്പില്‍ താന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നുണ്ട്.

സിനിമാ ലോകത്ത് വളരെയധികം കഷ്ടപ്പാടുകള്‍ തുടക്കത്തില്‍ ഉര്‍ഫി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ താരം സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ഉടനെ തന്നെ വലിയൊരു ബോളിവുഡ് ചിത്രത്തിലും ഉര്‍ഫിയെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉര്‍ഫിയുടെ വാക്കുകള്‍

”ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്കത് എണ്ണാന്‍ പോലും സാധിക്കുന്നില്ല ഇപ്പോള്‍! രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതം ശരിക്കും പ്രശ്നഭരിതമായിരുന്നു. കരിയര്‍ പരാജയപ്പെട്ടു, റിലേഷന്‍ഷിപ്പുകള്‍ പരാജയപ്പെട്ടു, പണമില്ല. ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജമാണ് ഞാനെന്ന് തോന്നി. ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്.

പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ഞാന്‍ ജീവിച്ചിരിക്കാന്‍ ഒരേയൊരു കാരണം (എന്റെ ജീവിതത്തില്‍ പലപ്പോഴായി മരിക്കാന്‍ തോന്നിയ ഒരുപാട് ഘട്ടങ്ങളുണ്ടായിട്ടുണ്ട്) ഞാന്‍ നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ്. ഞാന്‍ നടത്തം തുടര്‍ന്നു, ഇന്നും നടക്കുകയാണ്. എത്തേണ്ടയിടത്തായിരിക്കില്ല പക്ഷെ ഞാന്‍ ആ വഴിയിലാണ്. ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനം. എഴുന്നേല്‍ക്കു, പോരാടൂ, ആവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളേക്കാള്‍ ശക്തി നിങ്ങള്‍ക്കുണ്ട്”

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി