ഷെയ്ന്‍ അല്ല, ലച്ചുവിനെ താലിചാര്‍ത്തി സ്വന്തമാക്കിയത് ഡെയ്ന്‍; ചിത്രങ്ങള്‍

ജനപ്രിയ പരമ്പരയായ “ഉപ്പും മുളകി”ലെ ലച്ചുവിന്റെ വിവാഹത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. സിനിമാ താരം ഷെയ്ന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നതോടെ ലച്ചുവിന്റെ വരന്‍ ഷെയ്ന്‍ ആണെന്ന് ആരാധകരും കരുതി. എന്നാല്‍ ഷെയ്ന്‍ വരന്റെ സുഹൃത്ത് മാത്രമാണ്.

ആരാകും ലച്ചുവിന്റെ വരന്‍ എന്ന ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡെയന്‍ ഡേവിസ് ആണ് ലച്ചുവിനെ താലിചാര്‍ത്തി സ്വന്തമാക്കിയിരിക്കുന്നത്. വിവാഹ വേഷത്തില്‍ വധുവരന്‍മാരായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. “നായികാ നായകന്‍” എന്ന റിയാറ്റി ഷോയിലെ അവതാരകനായിരുന്നു. ലച്ചുവിനെ കെട്ടാന്‍ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.

 ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ജനപ്രിയ താരമായ ലച്ചുവിന്റ വിവാഹം കഴിഞ്ഞു. വരൻ ആരായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരമാമിട്ടാണ് വിവാഹചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്.

ലച്ചുവിന്റെ വരനായി ടിക് ടോക് താരം ഗിരീഷ് ഗംഗാധരന്‍ എത്തുമെന്ന അഭ്യൂഹവും നേരത്തെയുണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ഥ വരന്റെ സുഹൃത്തായാണ് ഗിരീഷ് എത്തിയത്. വിവാഹത്തിന് മുന്നോടിയുള്ള ഹല്‍ദിയുടെ വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

 News18

 News18

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍