മത്സരാര്‍ത്ഥികള്‍ കിടക്ക പങ്കിടണമെന്ന ടാസ്‌ക്; സല്‍മാന്‍ ഖാന്റെ വീടിന് മുമ്പില്‍ പ്രതിഷേധം

ബിഗ് ബോസ് സീസണ്‍ 13-ലെ പുതിയ ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് മുമ്പില്‍ പ്രതിഷേധം. “ബെഡ് ഫ്രണ്ട്സ് ഫോര്‍ എവര്‍” എന്ന പേരില്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം കിടക്ക പങ്കിടുന്നതാണ് ടാസ്‌ക്. ആശയം ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിനാല്‍ പരിപാടി നിരോധിക്കണമെന്നുമാണ് കര്‍ണ്ണിസേനയുള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം.

മുമ്പ് ബിഗ് ബോസിനെതിരേ വര്‍ഗീയ പ്രചാരണവും നടന്നിരുന്നു. ഷോയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിന് തൊട്ടു പിന്നാലെയാണ് ഒരു വിഭാഗം ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി എത്തിയത്. ഷോയിലെ മത്സരാര്‍ത്ഥികളായ മാഹിറ ശര്‍മയും അസീം റിയാസും ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് മുസ്ലിം പുരുഷനും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തുവന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ഇവരുടേതായിരുന്നില്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.

Latest Stories

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ