ഒരു സീറ്റ് ബെല്‍റ്റിട്ട് രേണുവും സുഹൃത്തും; എംവിഡി ഇതൊന്നും കാണുന്നില്ലേ? ചര്‍ച്ചയായി രജിത് കുമാറിനൊപ്പമുള്ള യാത്ര

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രേണു സുധി. റീല്‍സുകളിലൂടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധ നേടിയ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. രേണുവിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രേണുവും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ രജിത്ത് കുമാറും നടത്തിയ കാര്‍ യാത്രയാണ് വൈറലായിരിക്കുന്നത്.

കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രജിത്ത് കുമാറും തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു പെണ്‍കുട്ടിയുടെ മടിയിലായി ഒരു സീറ്റ് ബെല്‍റ്റിട്ട് രേണുവും ഇരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്തു കൊണ്ട് കമന്റുകള്‍ എത്തുന്നത്.

നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ് ബെല്‍റ്റിട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടയില്ലാ അതാണ് മുന്‍ സീറ്റില്‍ ഒന്നിച്ചിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രേണു സുധി പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റുകള്‍ തനിക്ക് വീണ്ടും ഉയര്‍ന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗണ്‍ ആക്കില്ലെന്നും രേണു സുധി പറയുന്നു. താന്‍ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു വ്യക്തമാക്കിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ