സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി.. അയാള്‍ നിതംബത്തില്‍ കയറിപ്പിടിച്ചു, വസ്ത്രത്തിനുള്ളിലേക്കും കൈയ്യെത്തി..; വെളിപ്പെടുത്തി നടി

സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ് നിമ്രത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.

തന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാന്‍ ശ്രമിച്ചു എന്നാണ് നിമ്രത് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ എന്നൊരാള്‍ അവിടെ ഉണ്ടെന്ന് പോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു.”

”അപ്പോള്‍ ആരോ എന്റെ കൈയ്യില്‍ തൊടുന്നതായി തോന്നി. അയാള്‍ തന്നെയായിരുന്നു അത്. ഞാന്‍ നീങ്ങി നിന്നപ്പോള്‍ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തില്‍ വീണ്ടും സ്പര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാന്‍ തുടങ്ങി. ഒരു മുതിര്‍ന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു.”

”ഉണ്ടെന്ന് തലയാട്ടിയപ്പോള്‍, അവര്‍ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാന്‍ നന്ദി പറഞ്ഞു. സുപ്രീം കോടതിയില്‍ ആയതിനാല്‍ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു” എന്നാണ് നിമ്രത് കൗര്‍ അലുവാലിയ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി