'മഹാഭാരത'ത്തില്‍ കൂളര്‍ ഉപയോഗിക്കുന്ന ഭീഷ്മ പിതാമഹന്‍; ഇതിന് മുന്നില്‍ 'ഗെയിം ഓഫ് ത്രോണ്‍സ്' ഒക്കെ എന്തെന്ന് ആരാധകര്‍

ദ്വാപര യുഗത്തിലും കൂളര്‍ ഉണ്ടായിരുന്നോ? സംശയവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തെളിവായി കൂളര്‍ ഉപയോഗിക്കുന്ന ഭീഷ്മ പിതാമഹനും. ദൂരദര്‍ശനില്‍ പുനഃസംപ്രേഷണം ചെയ്യുന്ന “മഹാഭാരത്” സീരിയലിലാണ് മുകേഷ് ഖന്ന അവതരിപ്പിക്കുന്ന ഭീഷ്മര്‍ കഥാപാത്രത്തിന്റെ അടുത്തായി കൂളറിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടെത്തിയത്.

ഇതോടെ കൂളര്‍ ഉപയോഗിക്കുന്ന ഭീഷ്മ പിതാമഹന്‍ എന്ന പേരില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തെ “ഗെയിം ഓഫ് ത്രോണ്‍സി”ന്റെ ഒരു എപ്പിസോഡില്‍ കോഫി കപ്പും സ്റ്റീല്‍ ഫ്‌ളാക്‌സും ആരാധകര്‍ കണ്ടുപിടിച്ചിരുന്നു.

ഭീഷ്മ പിതാമഹന് കൂളര്‍ ഉപയോഗിക്കാമെങ്കില്‍ ഗെയിം ഓഫ് ത്രോണ്‍സിലെ കപ്പൊന്നും ഒരു കാര്യമല്ല എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ സത്യം അതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മറ്റു ചില ആരാധകര്‍. അത് കൂളറല്ല പില്ലറാണെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Hindustantimes

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ