ബിഗ് ബോസ് ലൈംഗിക ചൂഷണത്തിനും നഗ്നതാ പ്രദര്‍ശനത്തിനുമുള്ള ഇടമെന്ന് പരാതികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തെലുങ്ക് ബിഗ് ബോസ് മൂന്നാം സീസണെതിരായി സിനിമാ നിര്‍മ്മാതാവ് ജഗദീശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നടപടി. റിയാലിറ്റി ഷോയെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

ബിഗ് ബോസ് നഗ്നതാപ്രദര്‍ശനത്തിനും ലൈംഗിക ചൂഷണത്തിനുമുള്ള ഇടമാണെന്നും സംസ്‌കാരത്തെ ബാധിക്കുന്ന ഇത്തരം ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ജഗദീശ്വര്‍ റെഡ്ഡിയുടെ പരാതി. നിര്‍മ്മാതാവിന്റെ പരാതിയ്ക്ക് പിന്നാലെ ഹൈദരാബാദ് പൊലീസ് സ്‌റ്റേഷനില്‍ റിയാലിറ്റി ഷോയ്‌ക്കെതിരായി മറ്റ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.

ജൂലൈ 21- ന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് തെലുങ്ക് മൂന്നാം പതിപ്പിനെതിരെ ഗുരുതര ആരോപണവുമായി ഹൈദരാബാദിലെ വനിതാ മാധ്യമപ്രവര്‍ത്തകയും രംഗത്ത് വന്നിരുന്നു. ബിഗ്‌ബോസിന്റെ സംഘാടകരായ നാലു പേര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നത്. തങ്ങള്‍ക്കു വഴങ്ങുകയാണെങ്കില്‍ ബിഗ് ബോസ് തെലുങ്കിന്റെ ഫൈനലില്‍ പ്രവേശിപ്പിക്കാമെന്നു സംഘാടകര്‍ വാഗ്ദാനം ചെയ്തതായും ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ തന്നെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയതായും തങ്ങളുടെ “ബോസിന്” വഴങ്ങാന്‍ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസി. പൊലീസ് കമ്മിഷണര്‍ കെ. ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 13-ന് പത്രപ്രവര്‍ത്തകയും അവതാരകയുമായ യുവതിയില്‍ നിന്ന് പരാതി ലഭിച്ചതായും സംഭവത്തില്‍ അഭിഷേക്, രവികാന്ത്, രഘു, ശ്യാം എന്നിവര്‍ക്കെതിരെ കേസെടുത്തതായും ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി