പുട്ട് കണ്ടാലുടനെ ബ്രഡ് മതീന്ന് ബഹളം വെയ്ക്കുമ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് മകളോട് കടുപ്പിക്കാറുണ്ട്; അശ്വതി ശ്രീകാന്ത് പറയുന്നു

ആനീസ് കിച്ചണ്‍ പരിപാടിയില്‍ വിധുബാല നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് താന്‍ മകളോട് പറയാറുണ്ട്, ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെയ്ക്കണം എന്നും പറയാറുണ്ട്, അതിജീവിക്കണം എന്നുള്ളതിനാലാണ് അല്ലാതെ പെണ്ണായത് കൊണ്ടല്ല ഇത് എന്നാണ് അശ്വതി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പരിഹസിച്ചെത്തിയ കമന്റിന് മറുപടിയും താരം നല്‍കിയിട്ടുണ്ട്.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:

എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കുമ്പോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനര്‍ത്ഥം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവരുതെന്നല്ല, ചിലപ്പോഴൊക്കെ അത് മാറ്റിവെയ്ക്കാനും പറ്റണം എന്നാണ്.

“You can”t expect someone else to clean your mess” എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്. നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളില്‍ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോര്‍ഡിംഗ് ജീവിതം ഓര്‍ത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്.

ഓപ്ഷനുകള്‍ ഇല്ലാതാവുന്ന അവസ്ഥകളില്‍ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വെച്ചാല്‍ മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ…പഠിപ്പിച്ചേനേന്ന്.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്