ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാന്‍ സമ്മതിക്കില്ല, നിയന്ത്രിക്കുന്നത് തെറ്റാണെന്ന് അറിയാം.. എന്നാലും കുശുമ്പ് പോകണം: ഷഫ്‌ന

ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്ന് നടി ഷഫ്‌ന. നിലവില്‍ സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുകയാണ് സജിന്‍. സ്‌ക്രീനില്‍ ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഷഫ്‌ന പറയുന്നത്. എന്നാല്‍ തന്നോട് ഓവറായിട്ട് അഭിനയിക്കരുത് എന്നൊന്നും സജിന്‍ പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

സജിന്റെയും ഷഫ്‌നയുടെയും അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏറ്റവും പൊസസ്സീവ് ഷഫ്നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലില്‍ തന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ട എന്നാണ് ഇവള്‍ പറഞ്ഞിരിക്കുന്നതെന്ന് സജിനും പറയുന്നു.

മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാന്‍ വന്നത് ഭാഗ്യമാണ്. അല്ലെങ്കില്‍ താന്‍ ഇക്കാനെ കൊന്നേനെ. തന്റെ സീരിയലില്‍ ഇതു പോലെയുള്ള എന്തെങ്കിലും സീനിനെ കുറിച്ച് പറയുമ്പോള്‍ അതിനെന്താണ് നീ ചെയ്യണം, അത് നിന്റെ ജോലിയല്ലേ എന്നാണ് ഇക്ക പറയുക. അന്നേരം ഇതെന്ത് ഭര്‍ത്താവാണെന്ന് ചിന്തിക്കാറുണ്ട്.

ഇങ്ങനെ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാം. നാളെ തന്നോട് നീ ഈ സീനില്‍ അഭിനയിക്കേണ്ടെന്ന് ഇക്ക പറഞ്ഞാല്‍ അതോടെ എല്ലാം തീര്‍ന്നു. പക്ഷേ ഇക്കായ്ക്ക് തന്നെ അറിയാം. തന്റെയുള്ളിലെ കുശുമ്പ് അങ്ങോട്ട് പോവണം. അതിന് വേണ്ടി പറയുന്നതാണെന്ന് അദ്ദേഹത്തിന് അറിയാം.

അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ട. താനതിന് സമ്മതിക്കില്ലെന്ന് ഷഫ്‌ന പറയുമ്പോള്‍ തനിക്കത് ചെയ്യാന്‍ പ്രശ്നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്തെന്ന് വരും എന്നും സജിന്‍ പറയുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്