സീരിയല്‍ താരം നയന ജോസന്‍ വിവാഹിതയായി. ഡാന്‍സറും മോഡലുമായ ഗോകുല്‍ ആണ് വരന്‍. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം മെയ്യില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടക്കേണ്ടി വന്നിരുന്നുവെന്ന് മുമ്പ് നയന വെളിപ്പെടുത്തിയിരുന്നു.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് സീരിയലുകളില്‍ അഭിനയിച്ചു. മികച്ച നര്‍ത്തകി കൂടിയായ നയന ഡാന്‍സ് റിയാലിറ്റി ഷോകളിലും താരമായിരുന്നു. കൂടെവിടെ എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയും മധുരംവെപ്പും ആഘോഷമാക്കുന്ന നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.