'അടുത്ത കെട്ട് ഉടനെ ഉണ്ടോ', അമ്പിളിയെ അപമാനിച്ച് കമന്റ്; മറുപടിയുമായി താരം

നടി അമ്പിളി ദേവിയുടെ വിവാഹവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമ്പിളി ദേവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. അപമാനിക്കുന്ന തരത്തിലുള്ള കമന്റിന് തക്കതായ മറുപടി നല്‍കിയാണ് താരം എത്തിയിരിക്കുന്നത്.

മധുരം ശോഭനം എന്ന ഷോയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അമ്പിളി പങ്കുവച്ചിരുന്നു. ‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു കമന്റ്. താരത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഈ കമന്റ്. നിരവധി പേരാണ് ഇയാള്‍ക്ക് മറുപടി നല്‍കി കൊണ്ട് എത്തിയത്.

‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകള്‍. ആരാധകര്‍ പിന്തുണയുമായി എത്തുന്നതിനിടെ തന്നെ അപമാനിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി കൊണ്ട് അമ്പിളി തന്നെ നേരിട്ടെത്തി.

‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് അമ്പിളി നല്‍കിയ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ആക്കുകയും ചെയ്തു. അതേസമയം, അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായി നടന്നത്.

എന്നാല്‍ ഈ ബന്ധം തകരുകയും ആദിത്യന്‍ വേറെ ബന്ധത്തിലാണെന്നും അമ്പിളി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അമ്പിളിക്ക് വേറെ കാമുകന്‍ ഉണ്ടെന്ന് ആയിരുന്നു ആദിത്യന്റെ ആരോപണം. നടന്‍ കാറിലിരുന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ വിവാദമായിരുന്നു.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”