മോശമായ പെരുമാറ്റം നേരിട്ടു, ഗാര്‍ഹിക പീഡനങ്ങളും.. മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്‌സ് ആകാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാരണമുണ്ട്: നടി അദിതി

നടി അദിതി ശര്‍മ്മ വഞ്ചിച്ചുവെന്ന നടനും ഭര്‍ത്താവുമായ അഭിനീത് കൗഷിക് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് അദിതിയുമായി രഹസ്യ വിവാഹം ചെയ്തതിനെ കുറിച്ചും പിന്നീട് സമര്‍ത്ഥ്യ ഗുപ്ത എന്ന നടനുമായി അദിതി ബന്ധത്തിലായി എന്നുമാണ് അഭിനീത് പറഞ്ഞത്. നടന്റെ രോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദിതി ഇപ്പോള്‍.

തങ്ങളുടെ വിവാഹം രഹസ്യമല്ല, സൗകാര്യ ചടങ്ങ് ആയിരുന്നു എന്നാണ് അദിതി പറയുന്നത്. തങ്ങള്‍ തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായി, സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് പോലും തന്നെ അപമാനിച്ചിട്ടുണ്ട് എന്നും അദിതി വ്യക്തമാക്കി. ”ഞങ്ങളുടെ വിവാഹം ഒരു സ്വകാര്യ ചടങ്ങായിട്ടാണ് നടന്നത്. എന്നാല്‍ അത് രഹസ്യമായിരുന്നില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു.”

”രഹസ്യമായിരുന്നില്ല. എന്നാല്‍ സ്വകാര്യമായിരുന്നു. എനിക്ക് മാന്യമായ ഒരു കരിയര്‍ ഉണ്ട്, പെട്ടെന്ന് അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിവാഹത്തെ കുറിച്ച് പറയുന്നത് ബുദ്ധിയല്ലെന്ന് ഞങ്ങള്‍ കരുതി, കാരണം ആ സമയത്ത് ഞാന്‍ ഷോയുടെ ഷൂട്ടിംഗിലും ആയിരുന്നു. കൂടാതെ ഷോയിലെ എന്റെ കഥാപാത്രം 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതായിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും അത് പരസ്യമായി വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു.”

”വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മുതലെ അസഹനീയമായ ദാമ്പത്യ തര്‍ക്കങ്ങള്‍ നേരിട്ടു. ഒരുപാട് മോശം പെരുമാറ്റങ്ങള്‍ നേരിട്ടു. അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. കാരണം കോടതിയുടെ പരിഗണനക്ക് വരേണ്ടതാണ്. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അഭിനീത് എന്നെയും എന്റെ കുടുംബത്തെയും പലതവണ മോശമായി ചിത്രീകരിച്ചു.”

”ഞാന്‍ ഒരിക്കലും അഭിനീത് കൗഷിക്കിന്റെ കുടുംബത്തെ അവഹേളിച്ചിട്ടില്ല. ഇതിനെ കുറിച്ച് സംസാരിക്കരുതെന്ന് എന്റെ അഭിഭാഷകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഗാര്‍ഹിക പീഡനം എന്റെ ഭാഗത്തുനിന്നല്ല. എനിക്ക് ഇത്രയേ പറയാന്‍ കഴിയൂ. അത് എന്റെ ഭാഗത്തുനിന്നല്ല. ഞാന്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. ഞാന്‍ സത്യം സംസാരിക്കും, അത് ഞാന്‍ മറച്ചുവെക്കില്ല” എന്നാണ് അദിതി പറയുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്