'33ല്‍ 3' പൊട്ടലും ചീറ്റലും! കോളിവുഡില്‍ യുവതാരങ്ങളുടെ തേരോട്ടം

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി ചിത്രങ്ങളാണ് കോളിവുഡിൽ എത്തിയത്. രണ്ട് മാസങ്ങളിലായി 33 സിനിമകൾ ഇറങ്ങിയതിൽ മൂന്ന് ഹിറ്റ് സിനിമകൾ മാത്രമാണ് ഹിറ്റായിട്ടുള്ളു. എന്നാൽ സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാകാൻ സാധിച്ചില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. വിശാൽ ചിത്രം ‘മദ ഗജ രാജ’, മണികണ്ഠൻ നായകനായി എത്തിയ ‘കുടുംബസ്ഥൻ’, പ്രദീപ് രംഗനാഥൻ നായകനായി വന്ന ‘ഡ്രാഗൺ’ എന്നീ സിനിമകളാണ് രണ്ട് മാസത്തിനുള്ളിൽ കളക്ഷനിൽ നേട്ടമുണ്ടാക്കിയത്.

12 വർഷം മുൻപ് പൊങ്കൽ റിലീസ് ആയി എത്താനിരുന്ന സിനിമയായിരുന്നു മദ ഗജ രാജ. അന്ന് സിനിമയുടെ റിലീസ് നടന്നില്ല എന്ന് മാത്രമല്ല, 2013 സെപ്റ്റംബറിൽ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നിർമാണക്കമ്പനിക്കെതിരായ കേസിനെ തുടർന്ന് റിലീസ് വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. സിനിമ വർഷങ്ങൾക്കിപ്പുറവും ആരാധകരുടെ മനം കവരുന്നു എന്നാണ് കളക്ഷൻ റിപ്പോർട്ട്. വിശാലിന്റെ തിരിച്ചുവരവ് കൂടിയാണ് മദ ഗജ രാജ എന്നും പറയാം. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ സിനിമകൾ ഒന്നും അത്ര വിജയം കണ്ടിരുന്നില്ല. 56 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ.

നവാഗത സംവിധായകനായ രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ‘കുടുംബസ്ഥൻ’ എന്ന സിനിമയും ഇത്തവണ തമിഴകത്തിന്റെ കയ്യ് പിടിക്കാൻ എത്തിയിട്ടുണ്ട്. നടന്റെ തുടച്ചയായ് മൂനത്തെ ഹിറ്റ് സിനിമ കൂടിയാണ് ഇത്. സിനിമയിലെ മണികണ്ഠന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 25 കോടിയാണ് സിനിമ ആഗോളതലത്തിൽ നേടിയത്.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ സിനിമയാണ് അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഡ്രാഗൺ’. ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് വൻ അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50​ ​കോ​ടി​ ​ക​ള​ക്ഷ​ൻ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​നേടിയതും ഞെട്ടിച്ചിരിക്കുകയാണ്. സിനിമ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. തിയറ്റർ റിലീസിനു മുൻപ് തന്നെ സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് റിപ്പോർട്ട്.

അതേസമയം, ഏറെ പ്രതീക്ഷയോടെ എത്തിയ അജിത് ചിത്രം ‘വിടാമുയർച്ചി’ക്കും രവി മോഹൻ സിനിമയായ കാതലിക്ക നേരമില്ലൈയ്ക്കും കാര്യമായ രീതിയിൽ വിജയം കാണാൻ സാധിച്ചില്ല. 175–350 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത്. സിനിമ 135 കോടി നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ അത് മതിയായിരുന്നില്ല. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമായിരുന്നു മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി.

ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എൻമേൽ എന്നടി കോപം’ എന്ന സിനിമ ഫെബ്രുവരി 21നാണ് തിയേറ്ററുകളിലെത്തിയത്. സിനിമ മോശമല്ലാത്ത ബോക്സ് ഓഫീസ് കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘നിലാവുക്ക് എൻമേൽ എന്നടി കോപം’. മലയാളി താരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബാലയുടെ സംവിധാനത്തിൽ അരുൺ വിജയ് നായകനായ ചിത്രമാണ് വണങ്കാൻ. കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ സിനിമയ്ക്ക് കാര്യമായ വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ കുറച്ച് ദിവസം ഷൂട്ട് ചെയ്ത സിനിമ ചില കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു. റിദ്ധയാണ് നായികയായി എത്തിയത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു