വയലന്‍സ് നിറച്ച് വിക്രം; പാ രഞ്ജിത്തിന്റെ 'തങ്കലാന്‍' ടീസര്‍ പുറത്ത്

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ ടീസര്‍ പുറത്ത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലാമാക്കി ഒരുക്കിയ ചിത്രത്തിന്റെ വയലന്‍സ് നിറഞ്ഞ ടീസര്‍ ആണ് എത്തിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ ലെവലിലാണ് ടീസര്‍ എത്തിയിരിക്കുന്നത്.

വിക്രത്തിന്റെ പെര്‍ഫോമന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്. സ്വര്‍ണ തരികളില്‍ നില്‍ക്കുന്ന രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന കാല്‍പാദങ്ങളുടെ ദൃശ്യത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്. വിക്രത്തിനൊപ്പം തന്നെ മാളവികയുടെ പെര്‍ഫോമന്‍സും എടുത്ത് നില്‍ക്കുന്നുണ്ട്.

പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിലെ മറ്റൊരു നായിക. പശുപതിയാണ് പ്രധാനവേഷത്തില്‍ എത്തുന്ന മറ്റൊരു താരം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മ്മാണം. കെ.ഇ. ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. ചിത്രം അടുത്ത വര്‍ഷം ജനുവരി 26ന് തിയേറ്ററുകളിലെത്തും.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍