തിയേറ്ററില്‍ എത്തിക്കാന്‍ പല സീനുകളും വെട്ടിമാറ്റി; അണ്‍കട്ട് വേര്‍ഷന്‍ ഒ.ടി.ടിയില്‍ വരും, ദൈര്‍ഘ്യം 3 മണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ ‘ദ ഗോട്ട്’ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല.

സിനിമയുടെ ഒ.ടി.ടി സ്ട്രീമിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്താണ് സിനിമയുടെ ദൈര്‍ഘ്യം കുറച്ചത്. എന്നാല്‍ ഗോട്ട് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്‍കട്ട് പതിപ്പ് പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യ ഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്‌സസ് ഒജി എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത്ത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകള്‍ ശ്രദ്ധ നേടിയിരുന്നു.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

23 കാരിയുടെ മരണം: പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെ പ്രതി ചേർത്തു

12 കോടി വായ്പയെടുത്ത് പി വി അൻവർ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയിൽ വിജിലൻസ് പരിശോധന

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി