ദളപതി 68 ഇനി 'ദി ഗോട്ട്' ഇരട്ടവേഷത്തിൽ വിജയ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് !

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന വിജയ് നായകനാകുന്ന ദളപതി 68ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തു വിട്ടത്.

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതിൽ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. യൂണിഫോമിൽ നിൽക്കുന്ന രണ്ട് വിജയ്‍യുടെയും ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മുകളിൽ ഒരു യുദ്ധവിമാനത്തിനൊപ്പം പിന്നിൽ ഒരു പാരച്യൂട്ട് കിടക്കുന്നതും കാണാം.

‘വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാൻ കഴിയും, എന്നാൽ ഇരുട്ടിന് വെളിച്ചത്തെ ദഹിപ്പിക്കാൻ കഴിയില്ല’ എന്ന ടാഗ്‌ലൈനും പോസ്റ്ററിനുണ്ട്. വെങ്കട്ട് പ്രഭുവാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

മൈക്ക് മോഹൻ, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, യോഗി ബാബു തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ടൈം ട്രാവൽ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് ഇതെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ഈ വർഷം ആദ്യം, സെപ്റ്റംബറിൽ, സിനിമയ്ക്കായി തന്റെ ശരീരത്തിന്റെ 3D സ്കാൻ എടുക്കാൻ താരം ലോസ് ഏഞ്ചൽസിലേക്ക് പോയി. യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനി ആണ് നിർവഹിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ലോകേഷ് കനകരാജിന്റെ ആക്ഷൻ ചിത്രമായ ലിയോയിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത് എന്നിവരും അഭിനയിച്ചു. ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ ഈ ചിത്രം നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ