വിജയ്‌യോട് പണ്ട് ഒരു കഥ പറഞ്ഞിട്ടുണ്ട്, പക്ഷെ അത് സംഭവിക്കില്ല; വെളിപ്പെടുത്തി വെട്രിമാരന്‍, നിരാശയില്‍ ആരാധകര്‍

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള വിജയ്യുടെ തീരുമാനം സിനിമാലോകത്തിന് വലിയ നഷ്ടമാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും തന്റെ ഒടുവിലത്തെ ചിത്രമെന്നും താരം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രം വെട്രിമാരന്റെ സംവിധാനത്തില്‍ എത്തും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

എന്നാല്‍ ഈ കാര്യത്തില്‍ തുടരുന്ന അവ്യക്തത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. അങ്ങനൊരു സിനിമ താന്‍ ചെയ്യുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല എന്ന് വെട്രിമാരന്‍ പറഞ്ഞതാണ് ചര്‍ച്ചയായത്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് വേദിയില്‍ ആയിരുന്നു ദളപതി 69 ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തോട് വെട്രിമാരന്‍ പ്രതികരിച്ചത്.

”ഞാന്‍ അത് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നറിയില്ല. വാര്‍ത്ത പുറത്തുവിട്ട ആളോട് ചോദിക്കണം. കഥ വിജയ്‌യോട് പണ്ട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി അത് സംഭവിക്കുമെന്ന് കരുതുന്നില്ല” എന്നാണ് വെട്രിമാരന്‍ പറഞ്ഞത്. ഇതോടെ വിജയ് ആരാധകരും സിനിമാപ്രേമികളും നിരാശയാരിക്കുകയാണ്.

അതേസമയം, തിയേറ്ററുകളില്‍ ‘ഗില്ലി’ ചിത്രത്തിന്റെ റീ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രം ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 20 കോടിയിലേറെ കളക്ഷന്‍ ഇതുവരെ ചിത്രം നേടിക്കഴിഞ്ഞു. ഏപ്രില്‍ 20ന് ആണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്.

ഗില്ലി വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഗില്ലി 2വിന് സാധ്യതയുണ്ടെന്ന് സംവിധായകന്‍ ധരണി പറയുന്നുണ്ട്. ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ല എന്നും ധരണി വ്യക്തമാക്കി.

Latest Stories

'വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല മന്ത്രി..., എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു'; സജി ചെറിയാന് മറുപടിയുമായി വിനയൻ

പ്രണയം നടിച്ച് 17 കാരിയെ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

'ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'; ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു

IND vs AUS: നാലാം ടി20യ്ക്കുള്ള ഇന്ത്യൻ പ്ലെയിം​ഗ് ഇലവനിൽ ഒരു മാറ്റത്തിന് സാധ്യത: സഞ്ജു മടങ്ങിയെത്തുമോ?

'പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിലെ പകയിൽ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്'; പ്രതി കുറ്റക്കാരനെന്ന് കോടതി

"ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ‌ഒഴിയണം, അതാണ് അവളുടെയും ടീമിന്റെയും ഭാവിയ്ക്ക് നല്ലത്"; നിർദ്ദേശവുമായി മുൻ താരം

'കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല'; വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

'മുന്നാറിൽ നടക്കുന്നത് ഗുണ്ടായിസം, വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും'; മന്ത്രി കെ ബി ഗണേഷ് കുമാർ

'കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം, അവർക്കും അവസരം കിട്ടണം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ