വടിവേലുവിന്‍റെ സെറ്റിലെ മോശം പെരുമാറ്റം, നിര്‍മാതാവിന്‍റെ നഷ്ടം നികത്തണമെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

ഇംസൈ അരസന്‍ 24ത് പുലികേശി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മോശമായി പെരുമാറുകയും ചിത്രീകരണം തടസപ്പെടുത്തുകയും ചെയ്ത  നടന്‍ വടിവേലുവിന്  നഷ്ടപരിഹാരം  ആവശ്യപ്പെട്ട് തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നോട്ടീസ് അയച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ മുന്‍കൂര്‍ തുക വാങ്ങി ഒപ്പിട്ടതിന് ശേഷം ചിത്രീകരണത്തിന് സഹകരിക്കാത്തതിനെ തുടര്‍ന്ന് വടിവേലുവിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സിനിമ പകുതിയായപ്പോള്‍ കൂടുതല്‍ തുക നല്‍കിയാലെ അഭിനയിക്കു എന്ന് നിബന്ധന വെച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാവ് ശങ്കര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ വടിവേലുവിനെതിരെ പരാതി നല്‍കിയത്.

സിനിമയിലെ സഹതാരങ്ങളെ മാറ്റി പകരം വടിവേലു നിര്‍ദ്ദേശിക്കുന്നവരെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ബന്ധിച്ചു. ഈ നിബന്ധനകളൊക്കെ സംവിധായന്‍ സമ്മതിച്ചുവെങ്കിലും കോസ്റ്റ്യൂം ഡിസൈനറെ മാറ്റണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് നടികര്‍സംഗത്തിനും പ്രൊഡ്യൂസേഴ്‌സ് സംഘടനയ്ക്കും പരാതി നല്‍കിയത്.

ചിമ്പുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംസൈ അരസന്‍ 23 പുലികേശിയുടെ സ്വീക്വലാണ് ഇംസൈ അരസന്‍ 24 പുലികേശി. ചിത്രീകരണത്തിന് സഹകരിച്ചില്ലെങ്കില്‍ വടിവേലു നഷ്ടപരിഹാതത്തുക നല്‍കേണ്ടി വരും. വാര്‍ത്ത പുറത്തായതോടെ മറ്റു രണ്ട് സംവിധായകര്‍ കൂടി അഡ്വാന്‍സ് തിരിച്ച് കിട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ