'നിന്നെ പോലെ മറ്റാരുമില്ല; നമ്മുടെ ബന്ധത്തിന് നൽകുന്ന ആദരവിൽ നന്ദി'; വിഗ്നേഷിന് ജന്മദിനാശംസകളുമായി നയൻതാര.

എല്ലാ സിനിമാതാരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തങ്ങളുടെ സിനിമാ വിശേഷങ്ങളും, സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കുന്ന ഈ കാലത്ത് വളരെ വൈകി സോഷ്യൽ മീഡിയയിൽ വന്ന പ്രേക്ഷകരുടെ പ്രിയ താരമാണ് നയൻതാര.

പങ്കാളിയായ വിഗ്നേഷ് ശിവന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പലപ്പോഴും നയൻതാരയുടെ പല വിശേഷങ്ങളും പ്രേക്ഷകർ അറിയാറുള്ളത്. അതുകൊണ്ട് തന്നെ നയൻതാര ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ മിനിറ്റുകൾക്കുള്ളിൽ ലക്ഷകണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്തത്.

ഇപ്പോഴിതാ വിഗ്നേഷ് ശിവന്റെ ജന്മദിനത്തിന് നയൻതാര പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ഒരുപാട് എഴുതാനുണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. “തുടങ്ങിയാൽ എനിക്ക് കുറച്ച് വാക്കുകളിൽ നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നിൽ ചൊരിയുന്ന സ്നേഹത്തിനും നമ്മുടെ ബന്ധത്തിന് നൽകുന്ന ആദരവിലും നന്ദിയുണ്ട്. എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ  ജീവിതത്തിനും നന്ദി, നിന്നെ പോലെ മറ്റാരുമില്ല… ” നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അറ്റ്ലീ സംവിധാനം ചെയ്ത് നയൻതാര നായികയായെത്തിയ ഷാരൂഖ് ഖാൻ ചിത്രം ജവാൻ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട്  മുന്നേറുകയാണ്.   ഐ. അഹമദ് തിരക്കഥയെഴുതി  സംവിധാനം ചെയ്ത് നയൻതാര- ജയം രവി കൂട്ടുകെട്ടിൽ വരുന്ന ‘ഇരൈവൻ’ ആണ് പുറത്തിറങ്ങാനിരിക്കുന്ന നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം. നരേൻ, ആശിഷ് വിദ്യാർഥി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു. സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമ്മിക്കുന്ന ‘ഇരൈവൻ’ സെപ്റ്റംബർ 28 ന് തിയേറ്ററുകളിലെത്തും.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ