സാമി 2വില്‍ തൃഷ: നിര്‍ണായക വെളിപ്പെടുത്തലുമായി ഷിബു തമ്മിന്‍സ്

വിക്രം നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് തൃഷ പിന്മാറിയത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മറ്റൊരു നായികയായ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതാണ് പിന്മാറ്റത്തിനു പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ സാമി 2 വിന്റെ നിര്‍മ്മാതാവ് ഷിബു തമ്മിന്‍സ് തൃഷയുമായുള്ള പ്രശ്നം പരിഹരിച്ചെന്ന് വെളിപ്പെടുത്തിയതായി ഒരു വെബ്സൈറ്റ് വാര്‍ത്ത നല്‍കി.

തൃഷയും സാമി 2 വിന്റെ ഭാഗമായിരിക്കുന്നു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനെ ഞങ്ങള്‍ സമീപിച്ചതിനാലാണ് നടിയ്ക്ക് തന്റെ തീരുമാനം മാറ്റേണ്ടി വന്നത് എന്നായിരുന്നു വാര്‍ത്തയില്‍ ഷിബു തമ്മിന്‍സിനെ ഉദ്ധരിച്ച് പറഞ്ഞിരുന്നത്. ഇത് പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

ഒരു മാധ്യമത്തോടും ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിട്ടില്ലെന്നും പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ പരിഹരിയ്ക്കാന്‍ കഴിയുമെന്നും ഷിബു വ്യക്തമാക്കി. ചിത്രത്തില്‍ നിന്ന് നടി പിന്മാറിയതിനെ് തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. അഡ്വാന്‍സ് തുക വാങ്ങിയതിന് ശേഷം വഞ്ചിച്ചു എന്നാണ് തൃഷയ്‌ക്കെതിരായുള്ള പരാതി.

തൃഷയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തൃഷ അഭിനയിക്കുമെന്ന വ്യാജ വാര്‍ത്ത വന്നത്. ഷിബുവിന്‍റെ പ്രതികരണത്തിന് പിന്നാലെ തൃഷ ട്വീറ്റ് ചെയ്തത് ഇങ്ങനെ.

https://twitter.com/trishtrashers/status/950698810895777792

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്