ആദ്യ പ്രദര്‍ശനം 9 മണിക്ക്, തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററിലും 'ജയിലര്‍' റിലീസ് ചെയ്യണം; തിയേറ്ററുടമകള്‍ക്ക് അസോസിയേഷന്റെ കത്ത്

ഏറെ ഹൈപ്പോടെയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’ എത്തുന്നത്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രത്തിനെതിരെ പേര് വിവാദം ഉയര്‍ന്നതോടെ കൂടുതല്‍ ഹൈപ്പ് നേടിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഹൈപ്പ് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ സംഘടന. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കത്തും തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ഈ ആവശ്യം തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കുന്ന പക്ഷം വന്‍ സ്‌ക്രീന്‍ കൗണ്ട് ആവും ചിത്രത്തിന് ലഭിക്കുക. നിലവില്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ നടത്താന്‍ തമിഴ്‌നാട്ടില്‍ അനുമതിയില്ല. രാവിലെ 9 മണിക്ക് മാത്രമേ ആദ്യ പ്രദര്‍ശനങ്ങള്‍ നടത്താനാവൂ.

ഇത് മറികടക്കാനാണ് ഒരു വന്‍ ചിത്രം എത്തുമ്പോള്‍ പരമാവധി വരവേല്‍പ്പിനായി എല്ലാ തിയേറ്ററുകളിലും റിലീസ് എന്ന ആശയം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. അങ്ങനെ നടന്നാല്‍ ആദ്യ ദിന കളക്ഷനെയും അത് വലിയ തോതില്‍ സ്വാധീനിക്കും.

ചിത്രം എല്ലാവരും തിയേറ്ററുകളില്‍ കാണണമെന്ന് ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ അഭ്യര്‍ഥനയും തിയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. രജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നു എന്നത് മലയാളി പ്രേക്ഷകര്ഡക്കും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ