തൃഷയ്ക്ക് ശേഷം നെഗറ്റീവ് റോളുമായി തമിഴില്‍നിന്ന് മറ്റൊരു നായിക, നായകന്‍ ശിവകാര്‍ത്തികേയന്‍

ധനുഷിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം കൊടിയില്‍ നെഗറ്റീവ് റോളിലുള്ള കഥാപാത്രമായി തൃഷ എത്തി പ്രേക്ഷക കൈയടി നേടിയിരുന്നു. ഇപ്പോള്‍ തമിഴില്‍നിന്ന് മറ്റൊരു നായിക കൂടി നെഗറ്റീവ് റോളില്‍ എത്തുകയാണ്. മുന്‍കാല നായിക സിമ്രനാണ് ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹിറ്റ് ചിത്രം രജനീമുരുകന്‍ സ്റ്റൈലിലുള്ള സിനിമയായിരിക്കും ഇതെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. സിമ്രന്‍ ഫുള്‍ ഓണ്‍ നെഗറ്റീവ് കഥാപാത്രമായി എത്തുന്നതും എസ്‌കെ വെളിപ്പെടുത്തിയത് ഈ അഭിമുഖത്തിലാണ്.

ഔദ്യോഗികമായി ടൈറ്റില്‍ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും സീമാരാജാ എന്നാണ് ചിത്രത്തിന്റെ പേര് എന്ന് അറിയുന്നു. സാമന്തയാണ് ചിത്രത്തിലെ നായിക. സൂരി, നെപ്പോളിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

എസ്‌കെ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. പൊന്റാമാണ് ചിത്രത്തിന്റെ സംവിധായകന്‍. വേലൈക്കാരന്റെ നിര്‍മ്മാതാക്കളായ 24 എഎം സ്റ്റുഡിയോസാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും