ജയിലറിലെ മുത്തുവേല്‍ പാണ്ഡ്യനാകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍ താരം; നായക വേഷം നിരസിച്ചത് നൃത്ത രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍

മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍. നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ജയിലര്‍ തന്നെയായിരുന്നു. ചിത്രത്തിലെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രം ആരാധകര്‍ക്കിടയിലുണ്ടാക്കിയ ആവേശം ചില്ലറയായിരുന്നില്ല. എന്നാല്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് രജനികാന്തിനെ ആയിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തെലുങ്കിലെ എക്കാലത്തെയും സൂപ്പര്‍ താരം ചിരഞ്ജീവിയെ ആയിരുന്നു ജയിലറിലെ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജയിലറിലേക്കുള്ള ക്ഷണം ചിരഞ്ജീവി നിരസിക്കുകയായിരുന്നു. ജയിലറിലെ പാട്ടുകളിലോ നൃത്ത രംഗങ്ങളിലോ നായകന് വലിയ പ്രധാന്യം ഇല്ലെന്നതായിരുന്നു ചിരഞ്ജീവിയ്ക്ക് മുത്തുവേല്‍ പാണ്ഡ്യനോട് താത്പര്യ കുറവ് ഉണ്ടാകാന്‍ കാരണം.

മുത്തുവേല്‍ പാണ്ഡ്യനെ നിരസിച്ചത് ചിരഞ്ജീവിയുടെ കരിയറിലെ വലിയ നഷ്ടങ്ങളിലൊന്നാണെന്ന് വ്യക്തം. ദേശീയ തലത്തില്‍ വന്‍ സ്വീകാര്യത ലഭിക്കേണ്ട സുവര്‍ണാവസരമാണ് താരത്തിന്റെ തീരുമാനത്തിലൂടെ നഷ്ടമായത്. ചിത്രത്തിന്റെ ആദ്യാവസാനം നായകന്‍ നിറഞ്ഞാടുന്ന ചിത്രമായിരുന്നു ജയിലര്‍. രജനികാന്തിന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മുത്തുവേല്‍ പാണ്ഡ്യന്‍.

രജനികാന്തിനെ കൂടാതെ വിനായകന്‍, രമ്യാ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്ന് ജാക്കി ഷിറോഫും, കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും എത്തിയത് വിജയത്തിന്റെ വ്യാപ്തിയും കൂട്ടി. ഓരോ ഭാഷയിലെയും മുന്‍നിര താരങ്ങള്‍ക്ക് സംവിധായകന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയതും ജയിലറിന്റെ വിജയത്തിന് നിര്‍ണായകമായി.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ