മാളവിക മോഹനൻ ഓൺ ബോർഡ്; കാർത്തിയുടെ 'സർദാർ 2' അപ്ഡേറ്റ്

2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ കാർത്തി ചിത്രമാണ് സര്‍ദാര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കോളിവുഡ് സിനിമാലോകം. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ.

ഇപ്പോഴിതാ ചിത്രത്തിൽ കാർത്തിയുടെ നായികയായി മാളവിക മോഹനൻ എത്തുവെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘തങ്കലാനി’ലും മാളവിക ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം സർദാർ 2 വിൽ എസ്ജെ സൂര്യയാണ് കാർത്തിയുടെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.

നേരത്തെ സർദാർ 2 വിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാൻ ഏഴുമല അപകടത്തിൽ മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. തുടർന്ന് ചിത്രീകരണം നിർത്തിവെച്ച സർദാർ 2 വീണ്ടും ചിത്രീകരണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്