'അണ്ണന്‍ പാസം' കാണാന്‍ റെഡിയോ.. 'ജയിലറി'ന് പറ്റിയത് 'ലിയോ'ക്കും സംഭവിക്കുമോ? ബുക്കിംഗ് സൈറ്റിലെ സിനോപ്‌സിസ് വൈറല്‍!

വിജയ്‌യുടെ കരിയറിലെ വമ്പന്‍ റിലീസ് ആയി ‘ലിയോ’ എത്താന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 14 മുതല്‍ ഇന്ത്യയില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗ് ആരംഭിക്കും.

വിദേശത്ത് ഇതിനോടകം തന്നെ ലിയോയുടെ പ്രീ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. ഇതിനിടെ വിദേശ ബുക്കിംഗ് സൈറ്റുകളില്‍ ലിയോയെ സംബന്ധിച്ച് വന്ന സിനോപ്‌സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലിയോയുടെ കഥയെ സംബന്ധിച്ച സൂചനയാണ് നല്‍കിയിരിക്കുന്നത്.

”ഒരു ഹില്‍ സ്റ്റേഷന്‍ ഗ്രാമത്തില്‍ കഫേ നടത്തി കുടുംബത്തോടൊപ്പം ശാന്തമായി ജീവിക്കുന്ന നായകന്‍. എന്നാല്‍ ഒരു കൊള്ള സംഘം ഗ്രാമത്തില്‍ എത്തിയതോടെ ഗ്രാമം വിറച്ചു. അസ്വഭാവിക മരണങ്ങള്‍ നടക്കുന്നു. ഇത് നായകന്റെ കുടുംബത്തെ ബാധിക്കുന്നു. ഇത്തരം ഒരു ആപത്ത് നേരിടാന്‍ നായകന്‍ എന്ത് ചെയ്യുന്നു എന്നതാണ് കഥ” എന്ന സിനോപ്‌സിസ് ആണ് ബുക്കിംഗ് സൈറ്റില്‍ എത്തിയിരിക്കുന്നത്.

നേരത്തെ രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ സിനോപ്‌സിസും ഇതുപോലെ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ശരിയായ കഥയല്ലെന്ന് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ജയിലിലുള്ള നേതാവിനെ രക്ഷിക്കാന്‍ നോക്കുന്ന ഒരു സംഘം എന്നായിരുന്നു ജയിലറിന്റെ സിനോപ്‌സിസ് ആയി എത്തിയത്.

ജയിലര്‍ പോലെ ലിയോയുടെ സിനോപ്‌സിസ് എത്തിയെങ്കിലും ഇതിനോട് വിജയ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ ആയതിനാല്‍ വന്‍ പ്രതീക്ഷയിലാണ് ചിത്രത്തിനായി സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ