'ലിയോ' റിലീസ് നീളും? സെന്‍സറിംഗ് വൈകുന്നു

വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസ് നീളാന്‍ സാധ്യത. ചിത്രത്തിന്റെ സെന്‍സറിംഗ് നീണ്ടു പോയിരിക്കുകയാണ്. ഒക്ടോബര്‍ 2ന് ആയിരുന്നു ലിയോയുടെ സെന്‍സറിംഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സെന്‍സറിംഗ് നടന്നിട്ടില്ല.

ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ചിത്രത്തിനായുള്ള പ്രമോഷന്‍ പരിപാടികള്‍ ഒന്നും ഇനിയും അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന് വേണ്ടിയുള്ള സിനിമയുടെ സ്‌ക്രീനിംഗ് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നടക്കുമെന്ന് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഇതിന് ശേഷം പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങും. ഒക്ടോബര്‍ 5ന് ആണ് ട്രെയ്ലര്‍ റിലീസ്. ലിയോയുടെ ഓഡിയോ റിലീസ് ചടങ്ങ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇവന്റുകളില്‍ ഒന്നായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അണിയറപ്രവര്‍ത്തകര്‍ പരിപാടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഇത് രാഷ്ട്രീയ വിവാദമായിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ഇതിന് പിന്നില്‍ എന്ന രീതിയിലാണ് പ്രചാരണങ്ങള്‍ നടന്നത്. അതേസമയം, ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ലിയോ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്നത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു തോമസ് തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകും ലിയോയും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ