'ഇന്ത്യന്‍ 2'വിലെ ആ ഭാഗങ്ങള്‍ കട്ട് ചെയ്യില്ല; വിവേകിനെ ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ കാണാം

അന്തരിച്ച ഹാസ്യ താരം വിവേകിനെ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ കാണാം. 2021 ഏപ്രില്‍ 17ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് താരം അന്തരിച്ചത്. നിരവധി സിനിമകള്‍ പാതി വഴിയിലാക്കിയായിരുന്നു വിവേകിന്റെ വിയോഗം.

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു ശങ്കര്‍-കമല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഇന്ത്യന്‍ 2’. ചിത്രം പൂര്‍ത്തിയാകുന്നതിന് മുമ്പേ താരം മരണപ്പെട്ടതിനാല്‍ മറ്റൊരു നടന്‍ ആ കഥാപാത്രം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവേക് അഭിനയിച്ച സീനുകള്‍ ഒഴിവാക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

താരം ചെയ്ത കഥാപാത്രം മറ്റൊരാള്‍ ചെയ്യില്ലെന്നും വിവരങ്ങളുണ്ട്. ഇതോടെ, അന്തരിച്ച പ്രിയ താരത്തെ ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാല്‍ വിവേകിന്റെ കഥാപാത്രത്തിനായി ആര് ഡബ്ബ് ചെയ്യുമെന്ന് വ്യക്തമായിട്ടില്ല.

കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ധനുഷ്‌കോടിയില്‍ ചിത്രീകരിക്കുമെന്നാണ് വിവരങ്ങള്‍. 2017ല്‍ ആയിരുന്നു ഇന്ത്യന്‍ 2 ഒരുക്കുമെന്ന് പ്രഖ്യാപിച്ചത്. 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങി പോവുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ