കബാലി സംവിധായകന്റെ സിനിമയില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി

ദളിത് സമരങ്ങളിലൂടെ പ്രശസ്തനായ ജിഗ്നേഷ് മേവാനി എംഎല്‍എ തമിഴകത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക്. രജനികാന്തിന്റെ കബാലി സംവിധാനം ചെയ്ത രഞ്ജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ രജനി നായകനാകുന്ന പുതിയ സിനിമയായ കാലായുടെ അവസാനഘട്ട ഡബിംഗിന്റെ തിരിക്കലാണ് സംവിധായകന്‍. ഇനി സംവിധാനം ചെയുന്ന ചിത്രത്തിലൂടെ ജിഗ്നേഷ് മേവാനിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനാണ് രഞ്ജിത്ത് ശ്രമിക്കുന്നത്

അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചു. ജനുവരി 14ന് പൊങ്കലിനു വേണ്ടി ചെന്നൈയിലെത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. അന്നാണ് എന്റെ പുതിയ സിനിമയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. ജിഗ്നേഷ് മേവാനി അതിഥി വേഷത്തിലായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഞങ്ങള്‍ ദളിത് അവകാശങ്ങളെക്കുറിച്ച് ഏറെ നേരം അന്ന് സംസാരിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.

തനിക്കു കൈവന്ന അവസരത്തെക്കുറിച്ച് ആകാംഷയോടെയാണ് ജിഗ്നേഷ് മേവാനി പ്രതികരിച്ചത്. ഞാന്‍ അതിഥി വേഷത്തില്‍ രഞ്ജിത്തിന്റെ സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ ലഭിച്ചതിനെ അംഗീകാരമായി കരുതുന്നു. ഞാന്‍ പരിചയപ്പെട്ടതില്‍വെച്ച് ഏറ്റവും എളിമയുള്ള സംവിധാകനാണ് അദ്ദേഹമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി