10 ദിവസത്തിനുള്ളിൽ 100 കോടി ! തമിഴിൽ പുതിയ സൂപ്പർസ്റ്റാറായി പ്രദീപ്; ബ്ലോക്ക്ബസ്റ്ററായി 'ഡ്രാഗൺ'

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങി, പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ നൂറ് കോടി ക്ലബിൽ. ആഗോളതലത്തിലാണ് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ കടന്നത്. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ഡ്രാഗണ്‍ സ്വന്തമാക്കിയിരുന്നത്. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50​ ​കോ​ടി​ ​കളക്ഷ​ൻ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​നേടിയതും ഞെട്ടിച്ചു.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ സിനിമയാണ് ‘ഡ്രാഗൺ’. അനുപമ പരമേശ്വരൻ , കയാദു ലോഹർ , മിസ്‌കിൻ, ഗൗതം മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയത്. സിനിമ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞിരുന്നു. തിയറ്റർ റിലീസിനു മുൻപ് തന്നെ സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് റിപ്പോർട്ട്.

സൂപ്പർതാരങ്ങളുടെ സിനിമകളെ പിന്നിലാക്കി മുന്നേറികൊണ്ടിരിക്കുന്ന ‘ഡ്രാഗൺ’ എന്ന സിനിമയിലെ നായകൻ പ്രദീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി