രാം ചരണ്‍, അല്ലു അര്‍ജുന്‍, പ്രഭാസ്.. ഒടുവില്‍ വിജയ്; വാരിസിന് സംഭവിച്ചത് , വെളിപ്പെടുത്തല്‍

2023 ജനുവരി 12 ന് പൊങ്കലിന് തമിഴ്‌നാട്ടില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ദളപതി വിജയി നായകനാകുന്ന ചിത്രത്തില്‍ രശ്മികയാണ് ഹീറോയിന്‍. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ എണ്ണി വിജയ് പ്രേമികള്‍ കാത്തിരിക്കുമ്പോള്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ് ദില്‍ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി നിശ്ചയിച്ചത് ആദ്യം വിജയിയെ അല്ലെന്നാണ് പറയുന്നത്. ദില്‍ രാജു പറയുന്നതനുസരിച്ച്, സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെ മനസ്സില്‍ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ മഹേഷ് ബാബു ഏറെ തിരക്കിലായി.

തുടര്‍ന്ന് ചിത്രവുമായി രാം ചരണിന് സമീപിച്ചു. എന്നാല്‍ തെലുങ്കിലെ മെഗാ പവര്‍ സ്റ്റാറായ രാമിനും ചിത്രത്തിന് വേണ്ട കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു അര്‍ജുനെയും, പ്രഭാസിനെയും സമീപിച്ചെങ്കിലും ചിത്രം മുന്നോട്ട് നീങ്ങിയില്ല. പി്ന്നീടാണ് ദളപതി വിജയിയെ സമീപിക്കുന്നതും. ഇതോടെ ഈ പ്രൊജക്ട് ഓണായെന്ന് ദില്‍ രാജു പറയുന്നു.

അതേ സമയം വിജയ് നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഏറ്റുമുട്ടലിനാണ് പൊങ്കലിന് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്