പൊക്കിള്‍ വിവാദത്തില്‍ അമലാ പോളിനെ കളിയാക്കി എഡിറ്റര്‍ ലെനിന്‍

പൊക്കിള്‍ വിവാദത്തില്‍ നടി അമലാ പോളിനെയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തെയും കളിയാക്കി തമിഴ് സിനിമാ എഡിറ്റര്‍ ബി. ലെനിന്‍. സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലെനിന്‍ അമലയ്ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സംസാരിച്ചത്.

തിരുട്ടുപയലെ 2 ന്റെ പോസ്റ്റര്‍ നേരത്തെ വിവാദത്തിലായിരുന്നു. പോസ്റ്ററില്‍ അമലാ പോളിന്‍റെ പൊക്കിള്‍ കാണാമെന്നതായിരുന്നു സദാചാര വാദികളുടെ ഉറക്കം കെടുത്തിയത്. അമലാ പോളിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വന്‍ വിമര്‍ശനമായിരുന്നു സദാചാരവാദികള്‍ ഉയര്‍ത്തിയത്. ഇതിനോട് അമലാ പോള്‍ പ്രതികരിച്ചത്, തന്‍റെ പൊക്കിള്‍ ഇത്രവലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നായിരുന്നു.

വാര്‍ത്തയില്‍ എഴുതിയ വരികള്‍ പൊതുസദസ്സിന് മുന്നില്‍ വായിച്ചായിരുന്നു ലെനിന്‍റെ പരാമര്‍ശങ്ങള്‍. അമലാ പോളിന്‍റെ പൊക്കിള്‍ പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അമിത പ്രാധാന്യമാണ് ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനെപ്പോഴും പറയാറുള്ളതാണ് നടിമാരെയും നടന്മാരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്