നടി ഗായത്രി ജോഷി സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

‘സ്വദേശ്’ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ഗായത്രി ജോഷി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഗായത്രിയും ഭർത്താവ് വികാസ് ഒബ്റോയിയും സഞ്ചരിച്ച ലമ്പോർഗിനി കാർ  ഫെരാരിയിൽ ഇടിക്കുകയും തുടർന്ന് അത്  മറ്റൊരു ക്രാമ്പർ വാനിൽ ഇടിക്കുകയും തുടർന്ന് വാൻ  തലകീഴായി മറിയുകയും ചെയ്തു.

ഇറ്റലിയിലെ സർഡിനയിൽ വെച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ഫെരാരിക്ക് തീപിടിച്ച് സ്വിറ്റ്സർലന്റ് സ്വദേശികളായ രണ്ടുപേർ മരിച്ചു. ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ ഇറ്റലിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

ഗായത്രിയും ഭർത്താവും മാനേജറുമാണ് കാറിലുണ്ടായിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രചരിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി ജോഷി റേഡിയോ ജോക്കി ആയാണ് പ്രൊഫഷണൽ ജീവിതത്തിലേക്ക് വരുന്നത്. മിസ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.

Latest Stories

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്