ആകാശഗംഗ ടു വിൽ പുതുമഴയായി വന്നു നീ കവർ വേർഷൻ-പാട്ട് വൈറലാവുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ “പുതുമഴയായി വന്നു നീ യുടെ കവർ വേർഷൻ ശ്രദ്ധേയമാക്കുന്നു. ആകാശഗംഗയിലെ ഈ പാട്ട് സിനിമയുടെ രണ്ടാം ഭാഗമായ ആകാശഗംഗ 2 വിന്റെ ഭാഗമായാണ് പുറത്തു വന്നത്. ശബ്നം റിയാസിന്റെ ശബ്ദത്തിലാണ് പാട്ട് പുറത്തു വന്നത്. സിനിമയുടെ ആദ്യഭാഗത്തിലെ നായകൻ റിയാസിന്റെ ഭാര്യ കൂടിയാണ് ശബ്ന. ആദ്യ ഭാഗത്ത് ഈ ഗാനം പാടിയത് കെ എസ് ചിത്ര ആണ്.

1999 ലാണ് ആകാശ ഗംഗ പുറത്തു വന്നത്. വിനയൻറെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. റിയാസും ദിവ്യ ഉണ്ണിയും മയൂരിയുമായിരുന്നു പ്രധാന താരങ്ങൾ.ഇവരെ കൂടാതെ ഇന്നസെൻറ് , ജഗദീഷ്, കല്പന, രാജൻ.പി .ദേവ് തുടങ്ങീ വലിയ ഒരു താരനിരയും സിനിമയിൽ ഉണ്ടായിരുന്നു. മലയാളത്തിലെ എക്കത്താലെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായാണ് ആകാശഗംഗ അറിയപ്പെടുന്നത്. സിനിമയിലെ ഹാസ്യരംഗങ്ങളും ഗാനങ്ങളും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.എസ് രമേശന്‍ നായർ ബേണി ഇഗ്നേഷ്യസ് ടീമിന്റേതായിരുന്നു സംഗീതം.

ആകാശഗംഗ 2 വിൽ ആരതി എന്ന പുതുമുഖമാണ് പ്രധാന വേഷത്തിലെത്തുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ എന്നിവരും സിനിമയിലുണ്ട്. സിനിമയുടെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ