പൊലീസ് കഥാപാത്രമായി വീണ്ടും ജോജു ജോർജ്; 'പുലിമട' റിലീസ് തിയതി പുറത്ത്

ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകൾ ഏറ്റുവാങ്ങിയ താരമാണ് ജോജു ജോർജ്. ഒരിടവേളയ്ക്ക് ശേഷം ജോജു ജോർജ്  പൊലീസ് കഥാപാത്രമായി എത്തുന്ന സിനിമയാണ് എ. കെ സാജൻ സംവിധാനം ചെയ്യുന്ന ‘പുലിമട’

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിൻസെന്റ് എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ജോജു ചിത്രത്തിലെത്തുന്നത്.

Pulimada - IMDb

വിൻസെന്റ് സ്കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. സംവിധായകനായ എ. കെ സാജൻ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.

ഐശ്വര്യ രാജേഷ്, ചെമ്പൻ വിനോദ്, ബാലചന്ദ്ര മേനോൻ, ജിയോ ബേബി, ജോണി ആന്റണി, ജാഫർ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

'വീ ഓൾ ലവ് യു'; വെടിനിർത്തലിന് ശേഷം ആദ്യമായി സംസാരിച്ച് ട്രംപും മോദിയും

യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും