കത്തിക്കൽ ഭീഷണിക്കിടയിൽ ആദ്യദിനം 'പദ്മാവത്' നേടിയത് 18 കോടി

വിവാദങ്ങളും പ്രതിഷേധവും പൊതിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ റിലീസ് ചെയ്ത “പത്മാവത് ഓപ്പണിംഗ് ദിനത്തിൽ മെച്ചപ്പെട്ട കളക്‌ഷൻ നേടി. സിനിമ റിലീസ് ചെയ്ത വ്യാഴാഴ്ച്ച 18 കോടി രൂപയായിരുന്നു കളക്‌ഷൻ. ഇതിനു പുറമെ, ബുധനാഴ്ച നടന്ന പ്രിവ്യു 5 കോടി രൂപയും കളക്ട ചെയ്തതായി മൂവി വെബ്സൈറ്റ്, ബോക്സ് ഓഫിസ് ഇന്ത്യ അറിയിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും പൂർണ്ണമായും മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഭാഗികമായും റിലീസ് ഇല്ലാതിരുന്നിട്ടും ഇന്ത്യയൊട്ടാകെ 3100 സ്ക്രീനുകൾ പദ്മവത് പ്രദർശിപ്പിച്ചു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്ബസ്റ്റർ മൂവി ആകാൻ സാധ്യതയുള്ള പദ്മാവതിന് ആദ്യ ദിനത്തിൽ 25 -30 കോടിയുടെ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. തമിഴിലും തെലുങ്കിലും സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. കൂടുതൽ പേര് സിനിമ കാണുന്നതോടെ എതിർപ്പുകൾ കുറയുമെന്നാണ് എന്റർടൈൻമെന്റ് വ്യവസായലോകം നിരീക്ഷിക്കുന്നത്. ഒരാഴ്ച്ചകകം മൊത്തം കളക്ഷൻ 75 -80 കൊടിയിലേക്ക് ഉയരുന്നതിനു ഇവർ സാധ്യത കാണുന്നു. വൻ തോതിൽ പ്രതിഷേധം ഇനി ഉണ്ടാകാൻ ഇടയില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അങ്ങനെ വന്നാൽ ഡെയിലി കളക്ഷൻ 30 കോടിയിലേക്ക് ഉയരുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ”

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്