സംവിധായകനായി റസൂൽ പൂക്കുട്ടി; ആസിഫ് അലി നായകനായെത്തുന്ന 'ഒറ്റ' ടീസറെത്തി

ശബ്ദമിശ്രണത്തിന് ഓസ്കാർ നേടി മലയാലികളുടെ അഭിമാനമായി മാറിയ ആളാണ് രെസൂർ പൂക്കുട്ടി. ഇപ്പോളിതാ സംവിദായക വേഷം കൂടി പരീക്ഷിക്കുകയാണ് അദ്ദേഹം.ഒറ്റ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് . ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.

ആസിഫ് അലിയും ഇന്ദ്രജിത്തും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ എന്റർടെയ്നർ ആയിരിക്കും എന്നാണ് സൂചന.ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. “ഒറ്റ”യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്.

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ. ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ, മംമ്ത മോഹൻദാസ്, ജലജ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയവരാണ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

രചന -കിരൺ പ്രഭാകർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ -കുമാർ ഭാസ്കർ, സൗണ്ട് ഡിസൈൻ -റസൂൽ പൂക്കുട്ടി, വിജയകുമാർ. അരുൺ വർമ്മയാണ് “ഒറ്റ”യുടെ ഛായാഗ്രാഹകൻ. എഡിറ്റർ -സിയാൻ ശ്രീകാന്ത്‌, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -അരോമ മോഹൻ, ശേഖർ വി, ആർട്ട് -സിറിൾ കുറുവിള, ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം -റിതിമ പാണ്ഡെ,

മേക്കപ്പ് -രതീഷ് അമ്പാടി, സ്റ്റിൽസ് -സതീഷ്, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് – മുരളി മുംബൈ, പ്രശാന്ത് കൊച്ചി, കളറിസ്റ് -ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ. -മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രർത്തകർ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ