ഞാന്‍ മരിച്ചു എന്നാണ് കരുതിയത്, ബൈപ്പോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ്..: യോ യോ ഹണി സിങ്

കഴിഞ്ഞ ആറ് വര്‍മായി ബൈപോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് താനെന്ന് ഗായകന്‍ യോ യോ ഹണി സിങ്. ആദ്യ മൂന്ന് വര്‍ഷങ്ങള്‍ താന്‍ മരിച്ചു എന്നാണ് വിചാരിച്ചിരുന്നത്, ശരിക്കും മരിച്ചു എന്നായിരുന്നു ധാരണ എന്നാണ് ഹണി സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയുമായി ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹണി രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്.

”കഴിഞ്ഞ 6 വര്‍ഷമായി ബൈപ്പോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് ഞാന്‍. എന്റെ ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം പലവിധ ക്രമക്കേടുകള്‍ ഉണ്ട്. അതൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അത് എനിക്ക് തന്നെയറിയാം.”

”ഈ രോഗാവസ്ഥയോടുള്ള എന്റെ പോരാട്ടത്തിലെ ആദ്യ മൂന്ന് വര്‍ഷം ഞാന്‍ മരിച്ചതിന് തുല്യമായിരുന്നു. ശരിക്കും ഞാന്‍ മരിച്ചു എന്നായിരുന്നു എന്റെ ധാരണ” എന്നാണ് ഹണി സിങ് പറയുന്നത്. അതേസമയം, തന്റെ രോഗത്തെ അതിജീവിച്ച് സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്.

‘മില്യനയര്‍ ടൂര്‍’ എന്ന പേരില്‍ പാട്ടുമായി ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകന്‍. ഫെബ്രുവരി 22ന് മുംബൈയില്‍ മില്യനയര്‍ ടൂറിന് തുടക്കമാകും. ഇതിനിടെ ഹിപ്-ഹോപ്പ് താരത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യു-ഫിലിമായ യോ യോ ഹണി സിംഗ്: ഫേമസ്, നെറ്റ്ഫ്‌ളിക്‌സ് ഡിസംബറില്‍ പുറത്തിറക്കിയിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ