പ്രണയവും വിപ്ലവും നിറച്ച് വരികള്‍, വിവാദങ്ങള്‍ക്കിടെ വേടന്റെ പുതിയ പാട്ട് പുറത്ത്; ട്രെന്‍ഡ് ആയി 'മോണോലോവ'

വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്റെ പുതിയ പാട്ട് പുറത്ത്. ‘മോണോലോവ’ എന്ന ലവ് സോങ് ആണ് എത്തിയിരിക്കുന്നത്. വേടന്റെ ആദ്യ ലവ് സോങ് ആണിത്. സ്‌പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. നേരത്തെ തന്നെ പാട്ട് വേടന്‍ പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്.

2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. ലോകത്തെ ആക്ടീവായ ഏറ്റവും വലിയ അഗ്‌നിപര്‍വതവും മോണലോവയാണ്. തന്റെ പ്രണയത്തെ മോണോലോവ അഗ്നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍.

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായി ഫ്ളാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, പുലിപ്പല്ല് കേസില്‍ തൃശൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

ആരുടേയോ കെയര്‍ ഓഫില്‍ വന്നതാണ്. വേടനാണെന്ന് മനസിലായിരുന്നില്ല. പുലിപ്പല്ലാണെന്നും മനസിലായിരുന്നില്ല. കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖുകെട്ടുന്നത് പോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത് എന്നാണ് സ്വര്‍ണ്ണപണിക്കാരനായ സന്തോഷിന്റെ മൊഴി.

Latest Stories

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ